മീങ്കര ശുദ്ധജല പദ്ധതി; രണ്ടാമത്തെ മോട്ടോർ പമ്പും അറ്റകുറ്റപ്പണിക്ക് പുറത്തെടുത്തു

കൊല്ലങ്കോട്: നിരന്തര സമ്മർദത്തെ തുടർന്ന് മീങ്കര ഡാമിൽ കുടിവെള്ള പദ്ധതിക്ക് ഉപയോഗിച്ചിരുന്ന മോട്ടോർ പമ്പ് സെറ്റ് അറ്റകുറ്റപ്പണിക്കായി പുറത്തെടുത്തു. രണ്ട് ആഴ്ചയായി ഇതു ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. 50 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റാണ് മീങ്കര ചുള്ളിയാർ ജലസംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടർന്ന് ഡാമിനകത്തുനിന്ന് പുറത്തെടുത്ത് അറ്റകുറ്റപ്പണിക്ക് നൽകിയത്. 50 എച്ച്.പിയുടെ രണ്ട് പമ്പ് സെറ്റ് ഉപയോഗിച്ചാണ് മീങ്കര ഡാമിൽനിന്ന് ഫിൽറ്റർ പ്ലാൻറിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. നിലവിലുള്ള രണ്ട് മോട്ടോറുകളിൽ ഒന്ന് രണ്ടുമാസം മുമ്പ് തകരാറിലായിരുന്നു. രണ്ടാഴ്ചക്ക് മുമ്പ് രണ്ടാമത്തെ മോട്ടോറും തകരാറിലായി. ഇതോടെ നാല് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെട്ടിരുന്നു. മീങ്കര- ചുള്ളിയാർ ജലസംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടർന്ന് ഒരു യന്ത്രം അറ്റകുറ്റപ്പണി നടത്തിയെങ്കിലും രണ്ടാമത്തെ യാന്ത്രത്തി‍​െൻറ തകരാർ പരിഹരിച്ചിരുന്നില്ല. തുടർന്ന് നിരന്തര ആവശ്യം ഉയർന്നതോടെയാണ് രണ്ടാമത്തെ മോട്ടോർ പുറത്തെടുത്തത്. മോട്ടോർ കോയമ്പത്തൂരിലെ സ്വകാര്യ ഏജൻസിക്ക് അറ്റകുറ്റപ്പക്ക് നൽകിയിരിക്കുകയാണ്. റീവൈഡിങ്ങിന് ശേഷം തിരിച്ച് മീങ്കര ഡാമിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ല സമ്മേളനം വടക്കഞ്ചേരി: വഴിയോര കച്ചവട തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും നടപ്പാണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. ഭവദാസ് രക്തസാക്ഷി പ്രമേയവും കെ.വി. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂനിയൻ ജില്ല സെക്രട്ടറി എസ്. കൃഷ്ണദാസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. ചാമുണ്ണി, കെ. ബാലൻ, ടി.കെ. അച്യുതൻ, എം. ബാപ്പുട്ടി, കെ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. കൃഷ്ണദാസ് (പ്രസി.), കെ. രാധാകൃഷ്ണൻ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.