എഴക്കാടും തെരുവുനായ് വിളയാട്ടം; ജനം ഭീതിയിൽ

മുണ്ടൂർ: എഴക്കാടും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം. രണ്ട് വളർത്താടുകളെ കടിച്ചുകൊന്നു. എഴക്കാട് മുണ്ടേക്കളം രാജ‍​െൻറ ഒരു വയസ്സ് തികയാറായ രണ്ട് ആട്ടിൻകുഞ്ഞുങ്ങളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. മറ്റൊരു ആടിന് നായുടെ കടിയേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാജൻ ത‍​െൻറ വളർത്താടുകളെ മേയ്ക്കുന്നതിനിടയിലാണ് ആക്രമിച്ചത്. നായ്ക്കളെ ആട്ടിയോടിക്കുന്നതിനഇടയിൽ രാജന് വീണു പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച എഴക്കാട് എം.എൽ.എ റോഡിൽ മണ്ണാർക്കാട് സ്വദേശി സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഈ മേഖലയിലെ ചില വീട്ടുകാരുടെ കോഴികളെ നായ് പിടിച്ച സംഭവമുണ്ട്. നായ് ശല്യം കാരണം ഈ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. പിക്അപ് വാനി‍​െൻറ പുറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക് വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിനു സമീപമുള്ള സിഗ്നലിനുമുന്നിൽ പിക്അപ് വാനി‍​െൻറ പുറകിൽ കാറിടിച്ച്, യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പാലക്കാട് കൊട്ടേക്കാട് സ്വദേശികളായ കിട്ടുണ്ണി (62), ഭാര്യ രുഗ്മണി (54) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു. സിഗ്നലെത്തിയപ്പോൾ മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലേക്ക് പിക്അപ് വാൻ തിരിയുമ്പോളാണ് അപകടം നടന്നത്. വനിത ജനറൽ ബോഡി വടക്കഞ്ചേരി: വണ്ടാഴി പ്രഭാത് റീഡിങ് റൂം ലൈബ്രറിയുടെ വനിത ജനറൽ ബോഡി ലൈബ്രറി പ്രസിഡൻറ് പി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: ബിന്ദു രാധാകൃഷ്ണൻ(പ്രസി.), മാധവി ചന്ദ്രൻ (വൈസ് പ്രസി.), ഗ്രീഷ്മ മണിക്കുട്ടൻ(സെക്ര.), വീണ പ്രദീപ് (ജോയിൻറ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.