പരപ്പനങ്ങാടി^നാടുകാണി പാത: റൂട്ട് പരിഷ്കാരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു

പരപ്പനങ്ങാടി-നാടുകാണി പാത: റൂട്ട് പരിഷ്കാരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു പരപ്പനങ്ങാടി: നാടുകാണി പാത നിർമാണ ഭാഗമായി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പുതിയ റൂട്ട് പരിഷ്കാരം യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. ചിറമംഗലം മുതൽ പരപ്പനങ്ങാടി വരെ ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. വൺവേ സമ്പ്രദായം നടപ്പിലാക്കേണ്ടതിന് പകരം വലിയ വാഹനങ്ങളെ കടത്തിവിടാത്ത വിധം റോഡ് അടച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ഗുരുവായൂർ-എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ പരപ്പനങ്ങാടിയിൽ എവിടെ വരുമെന്ന് മനസ്സിലാവാതെ യാത്രക്കാർ നട്ടംതിരിയുന്ന കാഴ്ച നഗരത്തിൽ കാണാം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ റെയിൽവേ മേൽപാലം വഴി ചിറമംഗലം റെയിൽവേ ഗേറ്റ് കടന്നുവേണം തിരൂർ, താനൂർ ഭാഗങ്ങളിലേക്ക് പോകാൻ. ഗേറ്റ് അടക്കുന്നതോടെ ധാരാളം സമയം ഇവർക്ക് നഷ്ടപ്പെടുന്നു. ബസ് കയറണമെങ്കിൽ പരപ്പനങ്ങാടി ബസ്സ്റ്റാൻഡിലെത്തണം. ഇവിടെയാകട്ടെ അസൗകര്യം കാരണം പൊരിവെയിലത്താണ് യാത്രക്കാരുടെ ബസ് കാത്തുനിൽപ്. റോഡിലെ മരങ്ങളും വൈദ്യുതിത്തൂണുകളും മാറ്റാതെയുള്ള നിർമാണവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രയാസങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പരപ്പനങ്ങാടി മുനിസിപ്പൽ സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) കൺെവൻഷൻ അറിയിച്ചു. ടി. കുട്ട്യാവ അധ്യക്ഷത വഹിച്ചു. ഹംസ കളത്തിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. പവിത്രൻ, സി.പി. ഹാരിസ്, ടി.കെ. സലാം, കെ. അലി, സി. നൗഫൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.