മധ്യമേഖല പ്രവര്‍ത്തക സംഗമം നാളെ

പെരിന്തൽമണ്ണ: സമസ്ത ആദര്‍ശ കാമ്പയിനി​െൻറ ഭാഗമായി വ്യാഴാഴ്ച പട്ടിക്കാട് നടക്കുന്ന മധ്യമേഖല പ്രവര്‍ത്തക സംഗമത്തി​െൻറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി രാവിലെ 8.30ന് ആരംഭിക്കും. പ്രാദേശിക സംഘാടകസമിതി യോഗം സംഗമത്തി​െൻറ ഒരുക്കങ്ങൾ വിലയിരുത്തി. അബ്ദുല്ല ഫൈസി വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി. ഹംസ മുസ്ലിയാര്‍, കെ.വി. ഹമീദ്, മുത്തുക്കോയ തങ്ങള്‍ പട്ടിക്കാട്, ശംസുദ്ദീന്‍ ഫൈസി, റശീദ് ഫൈസി നാട്ടുകല്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, പി.എ. അസീസ് പട്ടിക്കാട്, പി. ഹനീഫ് എന്നിവർ സംസാരിച്ചു. താലൂക്ക് കൺവെൻഷൻ പെരിന്തൽമണ്ണ: റേഷൻ കടയിൽ എത്തിച്ച് തൂക്കി നൽകിയാൽ മാത്രമേ സാധനങ്ങൾ സ്വീകരിക്കുകയുള്ളൂവെന്ന് സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കൺവെൻഷൻ മുന്നറിയിപ്പ് നൽകി. വാതിൽപടി വിതരണം ആരംഭിച്ച് ഒരുവർഷമായിട്ടും കൃത്യമായി തൂക്കി നൽകുന്നില്ല. ഇതിനൊപ്പം കീറിയ ചാക്കിൽ ഭക്ഷ്യധാന്യം നൽകുന്നതും വലിയ ബാധ്യത വരുത്തുന്നുണ്ട്. ഇ-പോസ് മുഖനെയുള്ള അരിവിതരണം ഉടൻ ആരംഭിക്കുക, ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കബീർ അമ്പാരത്ത് ഉദ്ഘാടനം ചെയ്തു. സി. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. കെ.വി. യൂനുസ്, പി.ബി. ഷൺമുഖൻ, ടി.കെ. ഉമ്മർ, സുമേഷ്, കെ.പി. റിയാസ്, അസൈനാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.