ശശികുമാർ വധം: പോപുലർ ഫ്രണ്ട്​​​ തമിഴ്​നാട്​ സംസ്​ഥാന പ്രസിഡൻറിന്​ സമൻസ്​

കോയമ്പത്തൂർ: ഹിന്ദുമുന്നണി നേതാവ് ശശികുമാർ കൊലക്കേസിൽ പോപുലർ ഫ്രണ്ട് തമിഴ്നാട് പ്രസിഡൻറ് എം. മുഹമ്മദ് ഇസ്മായിലിന് എൻ.െഎ.എ സമൻസ്. കേസിലെ പ്രതികളുടെ വീട്ടിൽ എൻ.െഎ.എ നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തിരുന്നു. ഇതിൽ വിശദീകരണം തേടുന്നതിനാണ് സമൻസ് അയച്ചത്. അതേസമയം, സംഘടനയെ കളങ്കപ്പെടുത്തുന്നതിനായി മുൻവിധിയോടെയാണ് എൻ.െഎ.എ പ്രവർത്തിക്കുന്നതെന്നും ഇതിനെ നിയമപരമായും ജനകീയ പോരാട്ടങ്ങളിലൂടെയും നേരിടുമെന്നും മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. ശശികുമാർ കൊലക്കേസിൽ നേരത്തേ കോയമ്പത്തൂർ സായിബാബ കോളനി സ്വദേശികളായ മുബാറക്, സദ്ദാം ഹുൈസൻ, സുബൈർ എന്നിവരെ തുടിയല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ബി.സി.െഎ.ഡിക്ക് കൈമാറിയ കേസ് ബി.ജെ.പി-സംഘ്പരിവാർ കക്ഷികളുടെ സമ്മർദഫലമായാണ് എൻ.െഎ.എ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.