ജനമോചന യാത്ര നാളെ നിലമ്പൂരില്‍

നിലമ്പൂര്‍: ഫാഷിസത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചന യാത്രക്ക് നിലമ്പൂരില്‍ ബുധനാഴ്ച സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് ചന്തക്കുന്ന് ബസ്സ്റ്റാൻഡ് പരിസരത്താണ് സ്വീകരണ സമ്മേളനം. നേതാക്കളായ ബെന്നി ബെഹനാൻ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിക്കും. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി അഭിവാദ്യം അര്‍പ്പിക്കും. ജനമോചന യാത്രയുടെ ഭാഗമായി കെ.പി.സി.സി സാംസ്‌കാര സാഹിതി നേതൃത്വത്തില്‍ 'വാളല്ല, എന്‍ സമരായുധം' പേരിലുള്ള ആര്യാടന്‍ ഷൗക്കത്തി‍​െൻറ നേതൃത്വത്തിലുള്ള കലാജാഥ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചന്തക്കുന്നിലെത്തും. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകർ നിലമ്പൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എന്‍.എ. കരീം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എ. ഗോപിനാഥ്, ജില്ല പഞ്ചായത്ത് അംഗം ഒ.ടി. ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.