കൊടക്കൽ^ആലത്തിയൂർ റോഡ് കൈയേറ്റം ഒഴിപ്പിക്കാത്തതിൽ ദുരൂഹതയെന്ന്

കൊടക്കൽ-ആലത്തിയൂർ റോഡ് കൈയേറ്റം ഒഴിപ്പിക്കാത്തതിൽ ദുരൂഹതയെന്ന് തിരുനാവായ: കൊടക്കൽ ജങ്ഷൻ മുതൽ മണിക്കിണർ വരെ മൂന്ന് മീറ്റർ വീതിയിൽ 100 മീറ്ററോളം നീളം വരുന്ന കൈയേറ്റം ഒഴിപ്പിക്കാത്തതിൽ ദുരൂഹതയെന്ന് പരിസ്ഥിതി സംഘടനയായ റീ എക്കൗ ആരോപിച്ചു. വീതി കുറഞ്ഞതും അപകട സാധ്യതയേറിയതുമായ ഇവിടെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് റവന്യൂ, പി.ഡബ്ല്യു.ഡി, സർവേ വിഭാഗം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൈയേറ്റം കണ്ടെത്തി മാർക്ക് ചെയ്തത്. മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ കാണാത്തതിനാൽ റീ എക്കൗ പ്രവർത്തകനായ കെ. ഹനീഫ ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ജില്ല കലക്ടർ നടത്തിയ അദാലത്തിൽ പരാതി നൽകിയിരുന്നു. ഇതിനു ലഭിച്ച മറുപടിയിൽ കൈയേറ്റം സംബന്ധിച്ച സ്കെച്ചും പ്ലാനും പി.ഡബ്ല്യു.ഡിക്ക് കൈമാറിയതായി അറിയിച്ചിരുന്നു. അതനുസരിച്ച് തിരൂരിലെ പി.ഡബ്ല്യു.ഡി അസി. എൻജിനീയറുടെ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ കൈയേറ്റം സംബന്ധിച്ച ഒരു രേഖയും ലഭിച്ചിട്ടില്ലെന്നും എന്നാൽ, കൈയേറ്റം ഒഴിപ്പിക്കാൻ അളന്നു തിട്ടപ്പെടുത്തിത്തരണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർക്ക് മൂന്നുതവണ കത്ത് നൽകിയിട്ടുണ്ടെന്നുമാണത്രെ അറിയിച്ചത്. ഇതേ തുടർന്ന് റീ എക്കൗ പ്രവർത്തകർ താലൂക്ക് സർവേയറെ സമീപിച്ചപ്പോൾ കലക്ടർ നടത്തിയ അദാലത്തിന് തെറ്റായ മറുപടിയാണ് ലഭിച്ചതെന്ന് മനസ്സിലായി. ധാരാളം സർക്കാർ ഭൂമി അളക്കാനുണ്ടെന്നും മാർച്ചിനു ശേഷം ഒഴിവുകിട്ടുന്ന സമയത്ത് വിളിക്കാമെന്നും പറഞ്ഞ് സർവേയർ നമ്പർ വാങ്ങുകയാണത്രെ ഉണ്ടായത്. അതുകൊണ്ടുതന്നെ കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ സർവേ വിഭാഗം കാണിക്കുന്ന അലംഭാവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രവർത്തകർ സംശയിക്കുന്നത്. താനൂർ പൂരപ്പുഴയിൽ റെഗുലേറ്റർ യാഥാർഥ്യമാകുന്നു താനൂർ: ഒട്ടുമ്പുറത്ത് റെഗുലേറ്റർ നിർമിക്കുക എന്ന ദീർഘകാല ആവശ്യം യാഥാർഥ്യമാകുന്നു. 25 കോടി രൂപ ചെലവഴിച്ച് കിഫ്‌ബി വഴിയാണ് നിർമാണപ്രവൃത്തികൾ തുടങ്ങിയത്. പൂരപ്പുഴയിൽ ഒട്ടുമ്പുറം കെട്ടുങ്ങൽ ഭാഗത്താണ് റെഗുലേറ്റർ നിർമിക്കുന്നത്. 1250ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മോര്യ-കാപ്പ് കൃഷിഭൂമിയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ റെഗുലേറ്റർ നിർമിക്കണമെന്നതായിരുന്നു ആവശ്യം. ഈ പ്രദേശത്തെ കുടിവെള്ള ലഭ്യതക്കും ഉപ്പുവെള്ളം തടയുക എന്നത് അത്യാവശ്യമാണ്. പദ്ധതി പ്രദേശം താനൂർ എം.എൽ.എ വി. അബ്‌ദുറഹിമാ​െൻറ നേതൃത്വത്തിൽ ഇറിഗേഷൻ വിഭാഗം ചീഫ് എൻജിനീയർ കെ.എ. ജോസഫ്, സൂപ്രണ്ടിങ് എൻജിനീയർ കെ.പി. രവീന്ദ്രൻ, എക്സിക്യൂട്ടിവ് എൻജിനീയർ എ. ഉസ്മാൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ശിവശങ്കരൻ, അസി. എൻജിനീയർ ഷാഹുൽ ഹമീദ്, രാജഗോപാൽ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.