എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ ടീൻസ്‌ മീറ്റ്‌ സമാപിച്ചു

പൂക്കാട്ടിരി: എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ കമ്മിറ്റി ഐ.ആർ.എച്ച്.എസ്.എസ്സിൽ നടത്തിയ ദ്വിദിന ക്യാമ്പ്‌-ടീൻസ്‌ മീറ്റ്‌ സമാപിച്ചു. ക്യാമ്പി​െൻറ രണ്ടാം ദിനത്തിൽ തിരൂർ നൂർ ലേക്കിൽ എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി അജ്മൽ കാരക്കുന്ന് 'ഇസ്ലാമി​െൻറ പ്രതീകങ്ങളാവേണ്ട യുവത്വം' വിഷയത്തിൽ പ്രഭാഷണം നടത്തി. താഹിർ കൂട്ടായിയുടെ കരിയർ ഗൈഡൻസ്‌ ക്ലാസും ഹാരിസ്‌ അസ്‌ഹരിയുടെ 'മരണത്തെ ഓർക്കാം ജീവിതത്തെ ഒരുക്കാം' തലക്കെട്ടിലെ ഉദ്ബോധനവും നടന്നു. എസ്‌.ഐ.ഒ ജില്ല പ്രസിഡൻറ് നഈം മാറഞ്ചേരി സംസാരിച്ചു. ഷോർട്ട് ഫിലിം മത്സര വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. ജാസിർ, ഷജാസ്‌, മിസ്‌ഹബ്‌, ഷക്കീബ്‌, മുർഷിദ്‌, മുഫീദ്‌, സാബിർ, സ്വാലിഹ്‌, മുബാരിസ്‌, റാസി, അമീൻ, റാഷിഖ്‌, ഷാമിൽ, അജ്മൽ ഷഹീൻ എന്നിവർ നേതൃത്വം വഹിച്ചു. ഗ്രീൻബോർഡ് നൽകി കൽപകഞ്ചേരി: ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഗവ. പ്രൈമറി വിദ്യാലയങ്ങളിലേക്ക് ഗ്രീൻബോർഡ് നൽകി. പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതി​െൻറ പ്രാഥമിക നടപടി എന്ന രീതിയിലാണ് 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് ഗ്രീൻ ബോർഡുകൾ നൽകിയത്. ഗ്രീൻ ബോർഡുകളുടെ വിതരേണാദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുസ്സലാം ഇംപ്ലിമ​െൻറ് ഉദ്യോഗസ്ഥനായ ടി.വി. ബാബു മാസ്റ്റർക്ക് നൽകി നിർവഹിച്ചു. വൈസ് പ്രസിഡൻറ് സി. ശംസിയ സുബൈർ അധ്യക്ഷത വഹിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. റഫീഖ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൾ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സക്കീന കാരാട്ട്, അംഗങ്ങളായ സി.ടി. റഷീദ്, പി.ടി. ഷാജി, വി.കെ. സജ്ന, അധ്യാപകരായ ടി. സഫീറ, ഇ. അമീനുല്ല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.