ഷുഹൈബി​െൻറ കുടുംബത്തിന്​ 92 ലക്ഷം രൂപ കൈമാറി

കണ്ണൂർ: മട്ടന്നൂരിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ച 92,08,437 രൂപ ഷുഹൈബി​െൻറ പിതാവിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി കൈമാറി. ഫാഷിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ കണ്ണൂരിൽ നടന്ന സ്വീകരണസമ്മേളനത്തിലാണ് തുക കൈമാറിയത്. ഷുഹൈബിനെ വധിക്കാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ നൗഷാദിന് അഞ്ചുലക്ഷവും റിയാസിന് ഒരുലക്ഷം രൂപയും ആൻറണി നല്‍കി. ഷുഹൈബിനെക്കുറിച്ച് കെ.പി.സി.സി നിർമിച്ച 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമ​െൻററിയുടെ വിഡിയോ-യൂട്യൂബ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഡോക്യുമ​െൻററിയുടെ ആദ്യകോപ്പി ഷുഹൈബി​െൻറ പിതാവിന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.