മഴവില്ല് അഴകിൽ ചേറമ്പറ്റ കാവ് പൂരം

ചെർപ്പുളശ്ശേരി: ചളവറ ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം വർണാഭമായി. തിങ്ങി നിറഞ്ഞ പൂരപ്രേമികളായ പുരുഷാരത്തിന് വാദ്യത്തി​െൻറയും ഭൃശ്യത്തി​െൻറയും നിറക്കാഴ്ച സമ്മാനിച്ചു. രാവിലെ നടന്ന ക്ഷേത്രാചാര ചടങ്ങുകൾക്ക് തന്ത്രി പനാവൂർ മനയ്ക്കൽ ചെറിയ പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ഉച്ചക്ക് നൊട്ടത്ത് കാള ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം വെളിച്ചപ്പാട് പാലക്കോട് മുതലിയാർ തെരുവിലേക്ക് പാനക്ക് പുറപ്പെട്ട് തേരോടു കൂടി തിരികെ ക്ഷേത്രത്തിൽ എത്തി. തുടർന്ന് തട്ടക ദേശങ്ങളിൽ നിന്ന് ഇണക്കാളകൾ, ആനകൾ, വിവിധ വേഷങ്ങൾ, വാദ്യങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ക്ഷേത്രസന്നിധിയിലെത്തി വർണഭമായ പൂരക്കാഴ്ചയൊരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.