എസ്.എഫ്.ഐ ജില്ല സമ്മേളനം മേയ് 18 മുതൽ പട്ടാമ്പിയിൽ

പാലക്കാട്: എസ്.എഫ്.ഐ പാലക്കാട് ജില്ല സമ്മേളനം മേയ് 18, 19, 20 തീയതികളിൽ പട്ടാമ്പിയിൽ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ. നാരായണദാസ്, ജില്ല കമ്മിറ്റി അംഗം എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം സുബൈദ ഇസ്ഹാഖ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. നീരജ്, ജില്ല വൈസ് പ്രസിഡൻറുമാരായ വി.ടി. രാഹുൽ, കിരൺ ദാസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: സി.കെ. രാജേന്ദ്രൻ, എം.ബി. രാജേഷ്, ടി.കെ. നാരായണദാസ്, എൻ. ഉണ്ണികൃഷ്ണൻ (രക്ഷാധികാരികൾ), എൻ.പി. വിനയകുമാർ (ചെയർ.), സി.എം. നീലകണ്ഠൻ, സുബൈദ ഇസ്ഹാഖ്, ടി. ഗോപാലകൃഷ്ണൻ, എ.വി. സുരേഷ്, വി. മനോജ്, മണികണ്ഠൻ, ഡോ. സത്യൻ, ഡോ. സി.പി. ചിത്ര, ഡോ. സി.പി. ചിത്രഭാനു, ജയദേവൻ, കിഷോർ (വൈ. ചെയർ.), വി.ടി. രാഹുൽ (ജന. കൺ.), എ.എൻ. നീരജ്, അബുൽ ഹസ്സൻ, എസ്. മണികണ്ഠൻ, ടി. ഷാജി, കെ. മുരളി, ടി. സുധാകരൻ, ഇ.ഡി. ശ്രീജ, ഡോ. പി.കെ. ഹരിദാസ് (ജോ. കൺ.). പൊലീസ് അസോ. ജില്ല സമ്മേളന പ്രതിനിധി സമ്മേളനം പാലക്കാട്: കേരള പൊലീസ് അസോസിയേഷ‍​െൻറ 35ാം ജില്ല സമ്മേളന പ്രതിനിധി സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സത്യൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പിമാരായ കെ.എം. സെയ്താലി, എ. വിപിൻദാസ്, കെ.പി.ഒ.എച്ച് സംസ്ഥാന ജോ. സെക്രട്ടറി കെ.കെ. മാർട്ടിൻ, കെ.പി.ഒ.എ ജില്ല സെക്രട്ടറി കെ.ടി. രാമദാസ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ സംഘടന റിപ്പോർട്ടും കെ.പി.എ ജില്ല സെക്രട്ടറി എം. ശിവകുമാർ പ്രവർത്തന റിപ്പോർട്ടും കെ.പി.എ ജില്ല സെക്രട്ടറി കെ. സുജിത് വരവ്-ചെലവ് കണക്കും കെ.പി.എ ഓഡിറ്റ് കമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ ഓഡിറ്റ് റിപ്പോർട്ടും എ.എസ്. മുഹമ്മദ് ഹാരിസ് പ്രമേയങ്ങളും അവതരിപ്പിച്ചു. വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ജി. അനിൽകുമാർ, ഡിവൈ.എസ്.പിമാരായ ജി.ഡി. വിജയകുമാർ, സുന്ദരൻ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ജോസഫ്, കെ.പി.ഒ.എ ജില്ല സെക്രട്ടറി എം. നൂർമുഹമ്മദ്, കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം.എ. അരുൺകുമാർ, ജാൻസി മോഹൻ, കെ.ആർ. അജിത്, ജെയ്സൺ ഹിലാരിയോസ്, എം. ശിവകുമാർ, വി. ജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.