പട്ടിക്കാട് സ്കൂൾ നവീകരണം; നാലുകോടി അനുവദിച്ചതായി മന്ത്രി സി. രവീന്ദ്രനാഥ്

പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് മൂന്ന് കോടിയും എൽ.പി സ്കൂൾ നവീകരണത്തിന് ഒരു കോടിയുമടക്കം നാല് കോടി രൂപ അനുവദിച്ചതായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പട്ടിക്കാട് ജി.എച്ച്.എസ്.എസിൽ ഹൈടെക് ക്ലാസ് മുറികളുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ജൂൺ 30ന് മുമ്പ് സംസ്ഥാനത്ത് 45,000 സ്കൂളുകൾ ഹൈടെക്കായി പ്രഖ്യാപിക്കുമെന്നും കേരളത്തിലെ വിദ്യാഭ്യസം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതി​െൻറ ഭാഗമായി ഓരോ മണ്ഡലത്തിലേക്കും 12.5 കോടി രൂപയാണ് നൽകിയത്. ഏറ്റവം നല്ല രീതിയിലുള്ള ശാസ്ത്രീയ വിദ്യാഭ്യാസമാണ് നമുക്കു വേണ്ടത്. അതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.