പകർച്ചപ്പനിക്കെതിരെ ജാഗ്രതോത്സവം; ഡോക്ടർമാർക്ക് കൂടുതൽ വേതനം

മഞ്ചേരി: പകർച്ചപ്പനി പ്രതിരോധം ഊർജിതമാക്കുന്നതി‍​െൻറ ഭാഗമായി സംസ്ഥാനത്ത് ഏപ്രിൽ 15 മുതൽ 20 വരെ വാർഡുതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച് ജാഗ്രതോത്സവം നടത്തും. രണ്ടുദിവസം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുക. വേനലവധിക്കാലമായതിനാൽ കുട്ടികളെ ഇതിനായി ഉപയോഗിക്കാനാണ് നിർദേശം. ജാഗ്രതോത്സവത്തിലേക്ക് ഭക്ഷണം പ്രാദേശികമായി കണ്ടെത്താനും മറ്റ് കാര്യങ്ങൾക്കായി വാർഡുതല സാനിറ്റേഷൻ ഫണ്ടിൽനിന്ന് 1000 രൂപ വീതമെടുക്കാനും തദ്ദേശവകുപ്പ് അനുമതി നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കുന്ന താൽക്കാലിക ഡോക്ടർമാർക്കും ജീവനക്കാർക്കും വേതനം വർധിപ്പിച്ച് നൽകാനും അനുമതിയായി. പകർച്ചരോഗ നിയന്ത്രണത്തിന് പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ എന്നിവയിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ ജീവനക്കാരനെയും നിയമിക്കാനും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഡോക്ടർമാെയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കാനുമാണ് അനുമതി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽനിന്നും തനത് ഫണ്ടിൽനിന്നുമാണ് ശമ്പളം നൽകേണ്ടത്. നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) പദ്ധതിയിലെ വേതനം കുറവായതിനാൽ സംസ്ഥാനം നിശ്ചയിച്ച മാനദണ്ഡപ്രകാരം വേതനം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നിൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.