ദേശീയപാത വികസനം: സി.പി.എം അടിയന്തര പ്രമേയം നൽകി

കോട്ടക്കൽ: ദേശീയപാത വികസനത്തിൽ എടരിക്കോട് പഞ്ചായത്തിൽ വീടും ആരാധാനാലയങ്ങളും നഷ്ടപ്പെടാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യവുമായി സി.പി.എം അംഗങ്ങൾ. വിഷയം അടുത്ത ബോർഡ് മീറ്റിൽ അജണ്ടയായി എടുക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കത്ത് നൽകി. പ്രതിപക്ഷ അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ജീജ ചേലൂർ എന്നിവരാണ് അവതാരകർ. പഞ്ചായത്തിലെ എട്ടുമുതൽ 12 വരെ വാർഡുകളിലായി 76ലധികം വീടുകളും ഒരു ആരാധാനാലയവുമാണ് സർവേയിൽ ഉൾപ്പെട്ടത്. ഈ വിവരം കഴിഞ്ഞ മേയ്മാസത്തിൽ ഭരണ സമിതിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള യോഗത്തിൽ ഉപാധ്യക്ഷൻ വി.ടി. സുബൈർ തങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു. വിഷയം ഇതുവരെ ഒരു ഭരണ സമിതിയംഗവും ഉന്നയിച്ചില്ല. അടിയന്തര പ്രമേയം പാസാക്കി ജില്ല ഭരണകൂടത്തിന് നൽകണമെന്നാണ് ആവശ്യം. അലൈൻമ​െൻറ് യോഗത്തിൽ ജനപ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്ന് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്നാണ് സി.പി.എം രംഗത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.