പൊലീസ്​ നടപടി അപലപനീയം ^ഡി.സി.സി പ്രസിഡൻറ്​

പൊലീസ് നടപടി അപലപനീയം -ഡി.സി.സി പ്രസിഡൻറ് മലപ്പുറം: ദേശീയപാത സർവേയെ തുടർന്ന് എ.ആർ നഗറിൽ ജനങ്ങളുടെ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അക്രമം അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്. കലാപം നടത്തുന്നവരെ നേരിടുന്നതുപോലെയാണ് കിടപ്പാടം നഷ്ടമാകുന്നവരെ ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ് അടിച്ചമർത്തിയത്. ജനാധിപത്യ സർക്കാറിന് ചേർന്ന നടപടിയല്ലിത്. ദേശീയപാത വിഷയത്തിൽ ഏപ്രിൽ 11ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ജനങ്ങളെ തല്ലിച്ചതച്ച ശേഷം ചർച്ച നടത്തുന്നതിലെ പ്രസക്തി മനസ്സിലാവുന്നില്ലെന്നും വി.വി. പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.