അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഹരിയാനയുടെ സുഷമ

പട്ടാമ്പി: ഹരിയാനയിലെ ഒരുൾനാടൻ ഗ്രാമത്തിൽ വീട്ടകങ്ങളിൽ തളച്ചിടപ്പെട്ട സാധാരണക്കാരികൾക്ക് സ്ത്രീമുന്നേറ്റത്തി​െൻറ പാത വെട്ടിത്തെളിച്ചുകൊടുത്ത സുഷമ റാണിയായിരുന്നു വ്യാഴാഴ്ച സരസ് മേളയിലെ താരം. സ്ത്രീകൾക്ക് ബാഹ്യലോകം സ്വപ്നമല്ലെന്ന് ഉദ്‌ഘോഷിക്കുകയും വിവിധ തൊഴിലുകളിലേക്ക് വഴികാട്ടി സ്വയംപര്യാപ്തരാക്കുകയും ചെയ്ത സുഷമ റാണി ഹരിയാനയുടെ വൈവിധ്യമാർന്ന ആഭരണങ്ങളുമായാണ് സരസ് മേളയിൽ എത്തിയിരിക്കുന്നത്. വിവാഹത്തിലൂടെ ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ ഗേടി ഗ്രാമത്തിലെത്തിയ സുഷമ അവിടത്തെ സ്ത്രീകളെ കൂട്ടി സ്വയംതൊഴിൽ സംരംഭത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ഉരുളക്കിഴങ്ങ് ചിപ്‌സ്, ബാഗുകൾ തുടങ്ങിയവ നിർമിച്ച് വിൽപന തുടങ്ങി. 'പ്രഗതി' എന്ന പേരില്‍ യൂനിറ്റും തുടങ്ങി. ഗേടി ഗ്രാമത്തിലെ നൂറിലധികം സ്ത്രീകള്‍ ഇന്ന് വീട്ടില്‍തന്നെ ഇരുന്ന് ഉല്‍പ്പന്നങ്ങള്‍ നിർമിക്കുന്നു. ഹരിയാനക്ക് അകത്തും പുറത്തുമായി ഇവരുടെ ഉല്‍പ്പന്നങ്ങൾ വിറ്റഴിയുന്നു. ലാഭം തുല്യമായി പങ്കിട്ടെടുക്കും. ഹരിയാന സ്റ്റേറ്റ് ലൈവ്‌ലിഹുഡ് റൂറല്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് 'രാധേരാധേ' എന്ന പേരില്‍ ഇവര്‍ ഒരു സംഘം തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.