ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തതായി പരാതി

ഷൊർണൂർ: കവളപ്പാറ . പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ ശങ്കരനാരായണൻ നമ്പൂതിരി, സുകുമാരൻ, ഹരിദാസ് എന്നിവർക്ക് പരിക്കേറ്റു. പൂരാഘോഷം ബുധനാഴ്ചയായിരുന്നു. വ്യാഴാഴ്ച രാവിലെ ആഘോഷ സമാപനത്തി​െൻറ ചടങ്ങായ കുതിരക്കളി നടക്കുന്നതിനിടെ സമയത്തെച്ചൊല്ലി വാക്ക് തർക്കമുണ്ടായി. മുണ്ടായ ദേശ കുതിര കളിക്കുന്ന സമയത്താണ് സംഘർഷമുണ്ടായത്. കണ്ടാലറിയാവുന്ന ഇരുപതോളം പേരാണ് അക്രമം നടത്തിയതെന്ന് ഷൊർണൂർ പൊലീസ് സ്റ്റേഷനിൽ പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.