വരൾച്ച: പഞ്ചായത്തുകൾക്ക് പദ്ധതി തയാറാക്കാം

മലപ്പുറം: വരൾച്ച നേരിടാൻ ആവശ്യമായ പദ്ധതികൾ പഞ്ചായത്തുകൾക്ക് ആസൂത്രണം ചെയ്യാമെന്ന് മന്ത്രി കെ.ടി. ജലീൽ. ഇതിനായി 15 ലക്ഷം രൂപ വരെ ചെലവഴിക്കാം. തുക കാര്യക്ഷമമായി ഉപയോഗിക്കണമെന്നും പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾ ഉടൻ തീർക്കണം. പലയിടത്തും കുടിവെള്ളം എത്തുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡൻറുമാർ ഇതുസംബന്ധിച്ച യോഗത്തിൽ അറിയിച്ചു. കരാറുകാർ സമരത്തിലായതിനാലാണ് അറ്റകുറ്റപ്പണി തീർക്കാൻ കഴിയാതിരുന്നതെന്നും മൂന്ന് ദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സമയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കാൻ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കും. ജനപ്രതിനിധികൾ തയാറാക്കി നൽകുന്ന പദ്ധതികളിൽ ആവശ്യമായ തുടർ നടപടി സ്വീകരിക്കും. എം.എൽ.എമാരായ വി. അബ്ദുറഹ്മാൻ, ടി.വി. ഇബ്രാഹിം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, എ.ഡി.എം വി. രാമചന്ദ്രൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.