മക്കരപ്പറമ്പ് ബൈപ്പാസ് നിർമാണം: വിശദ പദ്ധതി രേഖ തയാറാക്കാന്‍ കേന്ദ്രാനുമതി

മങ്കട: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് നേരിടുന്ന മക്കരപ്പറമ്പില്‍ പുതിയ ബൈപ്പാസ് നിർമിക്കാൻ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഭരണാനുമതി നല്‍കി. 1.39 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതി തയാറാക്കുന്നതിന് കൊച്ചി കിറ്റ്‌കോ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതി​െൻറ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരുന്നുണ്ട്. കിറ്റ്‌കോ തയാറാക്കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര റോഡ് ഹൈവേ മന്ത്രാലയം അംഗീകരിക്കുകയെന്ന പ്രധാന കടമ്പകൂടി കടക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉറപ്പ് നല്‍കിയതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. അറിയിച്ചു. പ്രവാസി സേവ കേന്ദ്രം ഉദ്ഘാടനം മങ്കട: പ്രവാസി സേവ കേന്ദ്രം മക്കരപ്പറമ്പില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സഹകരണ സംഘം സംസ്ഥാന പ്രസിഡൻറ് പി. സൈതാലികുട്ടി അധ്യക്ഷനായി. ഓണ്‍ലൈന്‍ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം അഡ്വ ടി. കെ. റഷീദലി നിർവഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹബീബ കരുവള്ളി, സലാം വെങ്കിട്ട, ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു. പി.ടി. ബഷീര്‍ സ്വാഗതവും ബാസിം നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.