'പട്ടികജാതി^വർഗ അതിക്രമനിയമം ദുർബലപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണം'

'പട്ടികജാതി-വർഗ അതിക്രമനിയമം ദുർബലപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണം' പട്ടാമ്പി: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനുള്ള നിയമത്തെ ദുർബലപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് കേരള ദലിത് ഫോറം ജില്ല എക്സി. യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ മുതുതല, സി.കെ. വിജയൻ, സുന്ദരൻ മുണ്ട്രക്കോട്ട്, എം. കുഞ്ഞൻ, വി.പി. മാധവൻ, ടി.പി. ഉണ്ണികൃഷ്ണൻ, കെ.കെ. ബാബു, എം.പി. അനീഷ് എന്നിവർ സംസാരിച്ചു. നികുതി അടക്കുന്നില്ല ഓങ്ങല്ലൂരിൽ മൊബൈൽ ടവറുകൾ ജപ്തി ചെയ്യും പട്ടാമ്പി: ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ടവറുകൾ ജപ്തി ചെയ്യാൻ ഭരണസമിതി തീരുമാനം. 16 മൊബൈൽ ടവറുകൾ പഞ്ചായത്തിലുണ്ട്. എന്നാൽ മിക്കതും പഞ്ചായത്തിൽ വസ്തു നികുതി അടക്കുന്നില്ലെന്ന് പ്രസിഡൻറ് ജിഷാർ പറമ്പിൽ പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് അഞ്ച് ടവറുകൾ ഒഴികെ മറ്റുള്ളവർ നികുതി അടിച്ചിട്ടുണ്ട്. വാടാനാംകുറുശ്ശി മേട്, പോക്കുപ്പടി എന്നിവിടങ്ങളിലെ രണ്ടും പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന മൂന്നും ടവറുകളാണ് പല തവണ നികുതി അടക്കാത്തത്. അഞ്ചു ടവറുകളും കൂടെ 548524 രൂപ പഞ്ചായത്തിൽ അടക്കേണ്ടതായിട്ടുണ്ട്. രേഖാമൂലം ആവശ്യമുന്നയിച്ചിട്ടും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ടവറുകളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനും ജപ്തി നടപടി സ്വീകരിക്കാനുമാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.