ശതാബ്​ദി ആഘോഷ ഉദ്​ഘാടനവും ഹൈടെക്​ പ്രഖ്യാപനവും ഏഴിന്

പട്ടിക്കാട്: ജി.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷ ഉദ്ഘാടനവും ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് പ്രഖ്യാപനവും ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. ഹയർ സെക്കൻഡറി ക്ലാസ് മുറികളുടെ കൈമാറ്റം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഹൈടെക് പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും നിർവഹിക്കും. വാഹനാപകടങ്ങളിൽ പരിക്ക് പെരിന്തൽമണ്ണ: ബൈക്കിൽനിന്ന് വീണ് പാണ്ടിക്കാട് വള്ളുവങ്ങാട് എടവൻകാരൻ റഫീഖ് (40), പെരിന്തൽമണ്ണ ടൗണിൽ ബൈക്കും കാറും കൂട്ടിമുട്ടി മേൽക്കുളങ്ങര തോട്ടിങ്ങൽതൊടിക മുകേഷ് (24), തേലക്കാട് പട്ടാമ്പി സജീവ് (26), കാവണ്ണയിൽ ശിവൻ (28), മേലാറ്റൂരിൽ ബൈക്കിൽനിന്ന് വീണ് മേലാറ്റൂർ വാലിപ്പറമ്പിൽ നിഥിൻ കൃഷ്ണൻ (23), മംഗലത്തൊടി അരുൺലാൽ (21) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധറാലിക്ക് കാത്തലിക് കോൺഗ്രസ് പിന്തുണ അറിയിച്ചു പെരിന്തൽമണ്ണ: ഹൈവേ നിർമിക്കാൻ സ്ഥലമെടുപ്പിനെന്ന പേരിൽ കുറ്റിപ്പുറം െസൻറ് ജോസഫ്സ് ദേവാലയത്തി​െൻറ ഗ്രോേട്ടാകളും തൂണുകളും പൊളിച്ചുനീക്കാനുള്ള ഗൂഢശ്രമത്തിനെതിരെ വിശ്വാസികൾ വെള്ളിയാഴ്ച രാവിലെ നടത്തുന്ന പ്രതിഷേധ റാലിക്കും ധർണക്കും കാത്തലിക് കോൺഗ്രസ് പെരിന്തൽമണ്ണ മേഖല കമ്മിറ്റി പിന്തുണയറിയിച്ചു. മേഖല ഡയറക്ടർ ഫാ. ജയിംസ് വാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ജോർജ് ചിറത്തലയാട്ട്, സെക്രട്ടറി വർഗീസ്, ലോന കണ്ണാത്ത്, സെബാസ്റ്റ്യൻ ളാമണ്ണിൽ, ജോസഫ് തോട്ടമറ്റം, സജി തൈപ്പറമ്പിൽ, ഷൈല വാത്താച്ചിറ, സേവ്യർ കുരിശുംമൂട്ടിൽ, ജോയ്സി വാലോലിക്കൽ, ട്രീസ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.