വാർഷികവും യാത്രയയപ്പും

കോട്ടക്കൽ: മരവട്ടം എം.കെ.എച്ച്.എം.എ.എം.എൽ.പി സ്കൂളി​െൻറ 39-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.പി. ആയിശ ഉമ്മർ, ബി.പി.ഒ ടോമി മാത്യു, വി.പി. അൻഫർ മാർ, പി.ടി.എ പ്രസിഡൻറ് ഖൈറുദ്ദീൻ, മാനേജർ കെ.പി. പാത്തുമ്മു, മുജീബ് മാസ്റ്റർ, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അബു മാസ്റ്റർ, അയ്യൂബ് മാസ്റ്റർ, ഹംസ മാസ്റ്റർ, കെ.പി. സുബൈർ എന്നിവരും പങ്കെടുത്തു. സി. സുമതി സ്വാഗതം പറഞ്ഞു. വിരമിക്കുന്ന ഗീത ടീച്ചർക്കുള്ള പുരസ്കാരം എം.എൽ.എ കൈമാറി. സാംസ്കാരിക പ്രഭാഷണം, ഘോഷയാത്ര, ഗുരുവന്ദനം, കുട്ടികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ, മെഗാഷോ എന്നിവയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.