ബി.ജെ.പി ആലത്തൂർ മണ്ഡലം നേതാവിന്​ വെ​േട്ടറ്റ സംഭവം: അഞ്ച്​ ഗ്രാമപഞ്ചായത്തുകളിലെ ഹർത്താൽ പൂർണം

വടക്കഞ്ചേരി: ബി.ജെ.പി ആലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കിഴക്കഞ്ചേരി കളവപ്പാടം ഷിബുവിനെ വെട്ടിയതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ. ഷിബു തൃശൂരിൽ സ്വകാര്യ ആശുപത്രിയിലാണ്. സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. കിഴക്കഞ്ചേരി കളവപ്പാടം രാമകൃഷ്ണ​െൻറ മകൻ ഷിബുവിനെ (38) തിങ്കളാഴ്ച രാത്രി 9.30ഒാടെയാണ് വെട്ടിയത്. ഷിബു വീട്ടിലേക്ക് ഗേറ്റ് തുറന്ന് പ്രവേശിക്കുമ്പോൾ വീട്ടുവളപ്പിൽ പതിയിരുന്ന സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് കൈക്കും കാലിനും ദേഹത്തും ഗുരുതരമായി വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ശബ്‌ദം കേട്ട് അമ്മ വീടി​െൻറ വാതിൽ തുറന്ന് പുറത്തുവന്നപ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹർത്താലിൽ ഹ്രസ്വദൂര ബസ് സർവീസ്, ഓട്ടോ, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. കടകൾ അടഞ്ഞുകിടന്നു. പൊലീസ് അകമ്പടിയോടെ ടൗണിൽ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ പ്രകടനം നടത്തി. പൊതുയോഗം ബി.ജെ.പി തരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.ആർ. ദാസ് ഉദ്ഘാടനം ചെയ്തു. വി. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ. കാർത്തികേയൻ, അശോകൻ, ഷണ്മുഖൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ ബോർഡുകളും കൊടിമരങ്ങളും തകർത്തു. എ.എസ്.പി വൈഭവ് സക്‌സേന, എസ്.ഐ എം.ഇ. മുഹമ്മദ് കാസിം തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെയും, ജില്ലാകമ്മിറ്റിയുടെയും അറിവോടെയാണ് കൊലപാതകശ്രമം നടന്നതെന്ന ബിജെപി ജില്ലപ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.