ട്രെയിനിൽ നിന്ന്​ 20 കുപ്പി വിദേശമദ്യം പിടികൂടി

ഷൊർണൂർ: കണ്ണൂർ-എറണാംകുളം ഇൻറർസിറ്റി എക്സ്പ്രസ്സിൽ നിന്ന് 20 കുപ്പി വിദേശമദ്യം ഷൊർണൂർ റെയിൽവേ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ ട്രെയിനിലാണ് ഗോവൻ നിർമിതമായ 750 മില്ലിയുടെ മദ്യകുപ്പികൾ കണ്ടെത്തിയത്. റെയിൽവേ സി.ഐ. കീർത്തി ബാബു, എസ്.ഐ. മണി, എ.എസ്.ഐ സക്കീർ, സീനിയർ സി.പി.ഒമാരായ റിജു, സലീം, സി.പി.ഒമാരായ സതീഷ്, പ്രദീപ്, സുബാഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കിടെ വിദേശമദ്യം കണ്ടെടുത്തത്. മദ്യം കടത്തിക്കൊണ്ടുവന്നവരെ കണ്ടെത്താനായില്ല. പോലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.