ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച്​ മൊബൈൽ മോഷണം: മൂന്ന് യുവാക്കൾ അറസ്​റ്റിൽ

തിരൂരങ്ങാടി: വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് മൊബൈൽ മോഷണം പതിവാക്കിയ മൂന്ന് യുവാക്കളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ തലക്കടത്തൂരിലെ ചട്ടിക്കൽ ശിഹാബുദ്ദീൻ (22), താനൂർ ഒട്ടുംപുറത്തെ വളപ്പിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (21), തെയ്യാല വെള്ളിയാമ്പുറത്തെ കൂരിയാട്ടിൽ രാഹുൽ (19) എന്നിവരാണ് ദേശീയപാതയിലെ കക്കാട്ട് വാഹന പരിശോധനക്കിടെ പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.