മാലിന്യ പ്രശ്നത്തിന് പരിഹാരം

കാരാട്: പ്രതിഷേധത്തിനിടയാക്കിയ സ്വകാര്യ കമ്പനിയിലെ . സി.പി.എം ഈസ്റ്റ് കാരാട് ബ്രാഞ്ച് നൽകിയ നിവേദനത്തെ തുടർന്ന് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തി​െൻറ അധ്യക്ഷതയിൽ കമ്പനി-സർവകക്ഷി പ്രതിനിധികളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് പ്രശ്ന പരിഹാരമായത്. നിലവിൽ രണ്ട് യൂനിറ്റുകളായി പ്രവർത്തിക്കുന്ന കമ്പനി ഒരു യൂനിറ്റായി ചുരുക്കാനും പുറത്തുവിടുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട് മാലിന്യപ്രശ്നം പരിഹരിക്കാനുമാണ് ധാരണ. യോഗത്തിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, ബി. ദേവൻ, അറത്തിൽ സുബ്രഹ്മണ്യൻ, അബ്ദുൽ അസീസ്, എൻ. ബാലകൃഷ്ണൻ, പി. ചന്ദ്രദാസൻ, മൂസഫൗലാദ്, മജീദ് മാസ്റ്റർ, സി.പി. നരസിംഹൻ, സുബ്രഹ്മണ്യൻ, ശശിധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി വിനോദ് സ്വാഗതവും ജിജേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.