നാടി​െൻറ 'മുത്തി'ന്​ രാജകീയ സ്വീകരണം

പാണ്ടിക്കാട്‌: വർഷങ്ങൾക്ക് ശേഷം സന്തോഷ്‌ ട്രോഫിയിൽ കേരളം മുത്തമിട്ടപ്പോൾ നിർണായക പങ്ക്‌ വഹിച്ച മുന്നേറ്റതാരം അഫ്ദലിന് രാജകീയ സ്വീകരണം നൽകി ജന്മനാട്. പാണ്ടിക്കാട്‌ ഒലിപ്പുഴ സ്വദേശിയായ അഫ്ദൽ എന്ന 'മുത്തി'നെ ചൊവ്വാഴ്ച ഉച്ചക്ക്‌ രേണ്ടാടെയാണ്‌ നെല്ലിക്കുത്ത്‌ നിന്ന് എ.സി ഒലിപ്പുഴ, അൽമാസ്‌ ക്ലബ് കിഴക്കേ പാണ്ടിക്കാട്‌ എന്നിവയുടെ നേതൃത്വത്തിൽ തുറന്ന വാഹനത്തിൽ ജന്മനാടായ ഒലിപ്പുഴയിലേക്ക്‌ എത്തിച്ചത്. രാജകീയ തലപ്പാവ്‌ ധരിപ്പിച്ച്‌ വാദ്യമേളങ്ങളുടേയും വാഹനങ്ങളുടേയും അകമ്പടിയോടെയായിരുന്നു യാത്ര. കൊൽക്കത്തയിൽനിന്ന് കൊച്ചിയിൽ എത്തി അവിടെ നിന്നാണ് നാട്ടിലെത്തിയത്‌. പാണ്ടിക്കാട്‌ ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുമ്പിൽ പ്രസിഡൻറ് കെ.പി. പ്രേമലതയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ.പി.എൽ റഫറി വി.പി. നാസർ കൊടശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ പി.ടി. ഷരീഫ്‌, കെ.കെ. സദക്കത്ത്‌, സുനീർബാബു, സരിത എന്നിവർ നേതൃത്വം നൽകി. പാണ്ടിക്കാട്‌ പൊലീസിന് വേണ്ടി എസ്‌.ഐ സുരേഷ്‌ ബാബു ഉപഹാരം നൽകി. പഞ്ചായത്തിലെ വിവിധ ക്ലബുകൾ, ഡ്രൈവേഴ്സ്‌ യൂനിയനുകൾ, സാമൂഹിക, സാംസ്കാരിക, കായിക പ്രവർത്തകർ എന്നിവർ ഹാരാർപ്പണം നടത്തി. പാണ്ടിക്കാട്‌ ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുമ്പിൽ പ്രസിഡൻറ് കെ.പി. പ്രേമലതയുടെ നേതൃത്വത്തിൽ അഫ്ദലിന് സ്വീകരണം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.