എസ്.ഐക്ക്​ യാത്രയയപ്പ്

പൂക്കോട്ടുംപാടം: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍നിന്നും വിരമിക്കുന്ന എസ്.ഐ എ. വേലായുധന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പൊലീസ് അസോസിയേഷ‍​െൻറ സുവർണമുദ്ര ഉപഹാരവും എസ്.പിയുടെ അനുമോദന പത്രവും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, വേലായുധന് നല്‍കി. സ്റ്റേഷന്‍ എസ്.ഐ അമൃത് രംഗന്‍ അധ്യക്ഷത വഹിച്ചു. പൊലീസ് അസോസിേയഷന്‍ ജില്ല സെക്രട്ടറി അലവി കണ്ണംകുഴി, അഡീഷനല്‍ എസ്.ഐ ജോർജ്, വിജീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.