'നിയമനടപടികളുടെ പേരിലെ വിവേചനം അവസാനിപ്പിക്കണം'

പെരിന്തൽമണ്ണ: നിയമനടപടികളുടെ പേരിൽ ചില പ്രത്യേക വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ച് എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ ബഹുജന സംഗമം അഭിപ്രായപ്പെട്ടു. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ, മനോജ് വീട്ടുവേലിക്കുന്നേൽ, വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ പന്തല്ലൂർ (സമസ്ത) പ്രഫ. ഹാരിസ് ബിൻ സലീം (വിസ്‌ഡം ഇസ്ലാമിക് ഓർഗനൈേസഷൻ), സലീം മമ്പാട് (ജമാഅത്തെ ഇസ്ലാമി), മുഹമ്മദ് മാസ്റ്റർ (എം.എസ്.എസ്), മുഹമ്മദലി മദനി (കേരള നദ്‌വത്തുൽ മുജാഹിദീൻ), ഖാജാ മുഹിയുദ്ദീൻ (സിൽസില നൂരിയ്യ), ഉമർ തയ്യിൽ (എം.ഇ.എസ്), കൺവീനർ പച്ചീരി ഫാറൂഖ്, അബ്ദുൽ ഹമീദ് പറപ്പൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.