ചേറമ്പറ്റ പൂരത്തിന് കൊടിയേറി

ചെർപ്പുളശ്ശേരി: വള്ളുവനാട്ടിലെ പ്രസിദ്ധ ഭഗവതി ക്ഷേത്രമായ ചളവറ ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന് ഭക്തിസാന്ദ്രമായ ചടങ്ങോടെ കൊടിയേറി. തിങ്കളാഴ്ച രാത്രി എട്ടിന് നടന്ന കൊടിയേറ്റ ചടങ്ങിന് തന്ത്രി പനാവൂർ മനയ്ക്കൽ ചെറിയ പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ 'അരങ്ങിലെ അനാർക്കലി' നാടകവും അരങ്ങേറി. നാലിന് കുട്ടിയാറാട്ടും അഞ്ചിന് ചെറിയാറാട്ടും ഏഴിന് പൂരവും ആഘോഷിക്കും. പൂരത്തിന് അമ്പതിലധികം ഇണക്കാളകളും തേരും മുഖ്യ ആകർഷകങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.