പൂങ്ങോട് നേതാജി വായനശാല പുനർനിർമിച്ചു

കാളികാവ്: പൂങ്ങോട് നേതാജി വായനശാല പുനർ നിർമാണം പൂർത്തിയായി. ഇതിനോടനുബന്ധിച്ച് ഒരുക്കിയ 60-ാം വാർഷികം നാടി​െൻറ ആഘോഷമായി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ദിനേശ് കുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു പുസ്തക വിതരണ ഉദ്ഘാടനവും ബ്ലോക്ക് മെംബർ പി. സന്ധ്യ വായനശാലയുടെ മുതിർന്ന മുൻ കമ്മിറ്റി അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. ചടങ്ങിൽ പി.എം.എ വഹാബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെംബർമാരായ പി. ചാത്തുക്കുട്ടി, ഇ.കെ. മൻസൂർ, ലൈബ്രറി കൗൺസിൽ അംഗം കെ. ജയപ്രകാശ്, പൂങ്ങോട് പ്രവാസി കൂട്ടായ്മ പ്രസിഡൻറ് വി.പി. ഷിയാസ്, സാഹിത്യകാരൻ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി പി. ബൈജിത്ത് സ്വഗതവും പ്രഹ്ലാദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രദേശത്തെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പി. അബ്ദുല്ല അൻസാരി, എൻ. സവാദ്, കെ. മണി, കുറ്റീരി റിയാസ് ബാബു, പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.