കുന്നക്കാവ് ഹൈസ്‌കൂളിൽ സോളാർ പാനൽ സ്ഥാപിക്കണമെന്ന്

ഏലംകുളം: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോളാർ പാനൽ സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.െഎ കുന്നക്കാവ് യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തി​െൻറ കീഴിൽവരുന്ന ഏലംകുളം പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഇവിടെ നിലവിൽ വൈദ്യുതി ബിൽ അടക്കുന്നത് സ്കൂളാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഗവ. ഹൈസ്കൂളുകളുടെ ബില്ലടക്കുന്നത് ജില്ല പഞ്ചായത്താണ്. പ്രതിവർഷം ഒന്നരലക്ഷം രൂപയാണ് പി.ടി.എയും അധ്യാപകരും ഈയിനത്തിൽ ചെലവാക്കുന്നത്. ഇതിനു പരിഹാരമായാണ് സ്കൂളിൽ സോളാർ പാനൽ സ്ഥാപിക്കണമെന്ന് കുന്നക്കാവ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുൽഫിക്കർ അലി യോഗം ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിഷാന്ത് സംഘടന റിപ്പോർട്ടും യൂനിറ്റ് സെക്രട്ടറി ഗിരീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറിയായി ഗിരീഷിനെയും പ്രസിഡൻറായി സുവർണയെയും െതരഞ്ഞെടുത്തു. മേഖല കമ്മിറ്റി അംഗങ്ങളായ സുന്ദരേഷ്, ശിവദാസൻ, വിജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.