കൊളപറമ്പ്^ഒലിപ്പുഴ റോഡ് തുറന്നു

കൊളപറമ്പ്-ഒലിപ്പുഴ റോഡ് തുറന്നു പാണ്ടിക്കാട്: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ െചലവഴിച്ച് കൊളപറമ്പ്-പട്ടർകുണ്ട്-ഒലിപ്പുഴ റോഡ് പ്രവൃത്തി പൂർത്തീകരിച്ചു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെന്നാടൻ ഉമ്മർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. മജീദ്, ടി.കെ. റാബിയത്ത്, കുഞ്ഞാപ്പു, കെ. നസീർ, ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സമീർ ബാബു സ്വാഗതവും സരിത തൃപ്പാക്കട നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.