വള്ളിക്കുന്നിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 7.5 കോടി

വള്ളിക്കുന്ന്: മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 7.5 കോടി അനുവദിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. കോഹിനൂർ-ദേവതിയാൽ-നീരോൽപാലം-പറമ്പിൽ പീടിക റോഡ് നവീകരണത്തിന് 4 കോടി 88 ലക്ഷം, കൊടക്കാട്-റെയിൽവേ സ്റ്റേഷൻ-അരിയല്ലൂർ ജങ്ഷൻ റോഡ് നവീകരണത്തിന് 1 കോടി 67 ലക്ഷം, കോട്ടക്കടൽ പാലം അപ്രോച്ച് റോഡ് അരികുകെട്ടി വീതി കൂട്ടാൻ 75 ലക്ഷം, പുകയൂർ-കൂമണ്ണ റോഡ് നവീകരണത്തിന് 25 ലക്ഷം അനുവദിച്ചതായും സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. ഇതിനു പുറമെ ചെട്ട്യർമാട്-അത്താണിക്കൽ റോഡിൽ വെള്ളേപാടം ഓവുപാലത്തി‍​െൻറ അപ്രോച്ച് റോഡ് വീതി കൂട്ടി സൈഡ് കെട്ടി സംരക്ഷണത്തിന് 22 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു വരുന്നതായും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.