'ഒറ്റപ്പെട്ട മനുഷ്യന് പുസ്തകം കൂട്ട്'

പൊന്നാനി: സഹൃദയ സൗഹൃദസംഘം നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി തിരൂർ സബ് ജയിൽ, റെസ്ക്യൂ ഷെൽട്ടർ, വൃദ്ധസദനം ബാലസദനം എന്നിവിടങ്ങളിൽ ലൈബ്രറി നിർമിച്ച്‌ കൊടുക്കുന്നു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽനിന്നുമുള്ള പുസ്തക സമ്പാദനത്തി​െൻറ ഉദ്ഘാടനം യുവ ടെലിഫിലിം സംവിധായകൻ അബൂബക്കർ സിദ്ദീഖ് നിർവഹിച്ചു. സഹൃദയയുടെ സെക്രട്ടറി ശ്രീഅക്രം പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രസിഡൻറ് ജംഷാദ് ഗസ്സാലി, എം.ടി. അഷറഫ്, അൻസാർ, സക്കീർ മാഷ്, റിയാസ് പള്ളപ്രം, ശ്രീകുമാർ, ഉമ്മർകുട്ടി, സഖറിയ, അക്ബർ അറക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.