പൂർവ വിദ്യാർഥി കൂട്ടായ്മ

അരീക്കോട്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി‍​െൻറ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഓട്ടോഗ്രാഫിൽ' ആയിരങ്ങൾ പങ്കെടുത്തു. 1977 മുതൽ 2013 വരെയുള്ള ബാച്ചിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. സാംസ്‌കാരിക സമ്മേളനവും പൂർവ അധ്യാപക സംഗമവും ഡോ. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. എം.എം. മുഹമ്മദ്, നജീബ് കാരങ്ങാടൻ, കെ. അബൂബക്കർ മാസ്റ്റർ, കെ.എ. നാസർ, എം.കെ. കുഞ്ഞിമുഹമ്മദ്, ശാലിൻ ടീച്ചർ, സി. ശശികുമാർ, പി.പി. മജീദ്, എൻ.ടി. ഹമീദലി, ഇ.കെ. ഗോപകൃഷ്ണൻ, കെ.വി. ഷഹർബാൻ, ജസ്‌ന മുഹമ്മദ്, വി.പി. ഷിഹാബുദ്ദീൻ, പി.കെ. ഷംസുദ്ദീൻ, സി.പി.എം. റഫീഖ്, എം.ഇ. ഫസൽ, കെ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.