ചമ്രവട്ടം പുഴയോര സ്​നേഹപാത: ഒന്നാംഘട്ടം ആഗസ്​റ്റിൽ ^മന്ത്രി കെ.ടി. ജലീൽ

ചമ്രവട്ടം പുഴയോര സ്നേഹപാത: ഒന്നാംഘട്ടം ആഗസ്റ്റിൽ -മന്ത്രി കെ.ടി. ജലീൽ മലപ്പുറം: ചമ്രവട്ടം പുഴയോര സ്നേഹപാത പദ്ധതിയുടെ ഒന്നാംഘട്ടം ആഗസ്റ്റ് ഒന്നിന് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. കലക്ടറേറ്റിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുഴയോര സ്നേഹ പദ്ധതി പാർക്കി​െൻറ ഭാഗമാണ് പുഴയോര സ്നേഹപാത. അഞ്ചര ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാർക്ക് മേഖലയിലെ വിനോദസഞ്ചാരത്തെ േപ്രാത്സാഹിപ്പിക്കുന്ന മികച്ച പദ്ധതിയാണ്. പാർക്കി​െൻറ വിപുലീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഒന്നും രണ്ടും ഘട്ടങ്ങളായി നടത്തുന്ന പുഴയോര സ്നേഹപാത പദ്ധതി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 1.36 കോടി രൂപയുടെതാണ് പദ്ധതി. ഒന്നാംഘട്ടത്തിൽ 100 മീറ്റർ നീളത്തിലാണ് പ്രവൃത്തി നടത്തുക. പദ്ധതി പ്രദേശത്ത് തുക വിനിയോഗിച്ച് വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഇതോടനുബന്ധിച്ച് മൂന്ന് കിയോസ്ക്കുകൾ, ടോയ്ലെറ്റ് ബ്ലോക്ക്, വാക്ക്വേ, ഫെൻസിങ് എന്നിവ ഉണ്ടാകും. ഇതിനു പുറമെ വൈദ്യുതീകരണം, ഭൂമി നിരപ്പാക്കൽ എന്നിവ നടത്തും. രണ്ടാംഘട്ട പദ്ധതിക്ക് 10 കോടി അനുവദിച്ചിട്ടുണ്ട്. തുക ഉപയോഗിച്ച് പാർക്കി​െൻറ ഉൾപ്രദേശത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കും. തറ മോടി കൂട്ടൽ, ബെഞ്ചുകൾ സ്ഥാപിക്കൽ, ലാൻഡ് സ്കേപ്പിങ്, അഴുക്കുചാൽ പ്രവൃത്തി എന്നിവ നടത്തും. യോഗത്തിൽ എ.ഡി.എം വി. രാമചന്ദ്രൻ, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം വി.പി. അനിൽകുമാർ, ചമ്രവട്ടം പ്രോജക്ട് ഇ.ഇ. പി.പി. അബ്ദുറഹിമാൻ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ എന്നിവർ സംബന്ധിച്ചു. photo: mppma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.