മണിമൂളി ലോറി അപകടം: കുടുംബങ്ങൾക്ക് സഹായധനം വിതരണം ചെയ്തു

നിലമ്പൂർ: മണിമൂളി ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്നുകൾ, ഗുരുതരമായി പരിക്കേറ്റവർ എന്നിവരുടെ കുടുംബങ്ങൾക്കായി സഹായസമിതി സ്വരൂപിച്ച സഹായനിധി വിതരണം ചെയ്തു. മണിമൂളിയിൽ ശനിയാഴ്ച രാവിലെയാണ് വിതരണ ചടങ്ങ് നടന്നത്. നാട്ടുകാരിൽനിന്ന് 9.6 ലക്ഷം രൂപയാണ് സ്വരൂപിച്ചത്. അപകടത്തിൽ മരിച്ച മുഹമ്മദ് ഷാമിലി‍​െൻറ പിതാവും ഓട്ടോ ഡ്രൈവറുമായ മുണ്ടമ്പ്ര ഫൈസലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി ചികിത്സകൾക്ക് ശേഷവും ഇന്നും ശരീരം തളർന്ന നിലയിലാണ് ഫൈസൽ. ഷാമിലി‍​െൻറ ഓർമയിൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഫൈസലിന് മൂന്ന് ലക്ഷം രൂപയും നൽകി. അപകടത്തിൽ ജീവൻ പൊലിഞ്ഞ ഫിദമോളുടെ കുടുംബത്തിന് രണ്ട് ലക്ഷവും അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള അർക്കീസ് ബീഗത്തിന് 1.78 ലക്ഷം രുപയും പരിക്കേറ്റ ഫസ്നക്ക് 50,000 രൂപയും ജസ്നക്ക് 30,000 രുപയും നൽകി. മരണപ്പെട്ടവരും പരിക്കേറ്റ കുട്ടികളും മണിമൂളി സി.കെ.എച്ച്.എസ്. സ്കൂളിലെ വിദ‍്യാർഥികളാണ്. സഹായധന വിതരണോദ്ഘാടനം പി.വി. അൻവർ എം.എൽ.എ നിർവഹിച്ചു. സഹായ സമിതി ചെയർമാൻ വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു അധ‍്യക്ഷത വഹിച്ചു. സഹായസമിതി കൺവീനർ ഫാ. ചാക്കോ മേപ്പുറത്ത്, സ്കൂൾ പ്രധാനാധ‍്യാപിക പൗളിൻ, പഞ്ചായത്ത് അംഗങ്ങളായ എം. മുഹമ്മദ് അശ്റഫ്, സന്ധ‍്യ, പി.ടി.എ പ്രസിഡൻറ് രാമചന്ദ്രൻ, പി.സി. നാഗൻ, കെ.എം. മാത‍്യൂ, മൊയ്തീൻകുട്ടി, സറഫുദ്ദീൻ രണ്ടാംപാടം, സുരേഷ്, കുഞ്ഞു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.