ഓസോൺ വാരാഘോഷം സമാപിച്ചു

നിലമ്പൂർ: കേരള കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമ​െൻറി​െൻറ സഹകരണത്തോടെ നിലമ്പൂർ അമൽ കോളജ് എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിൽ കോളജ് കാമ്പസിൽ സെപ്റ്റംബർ 22 മുതൽ തുടങ്ങിയ . കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം, ക്വിസ് കോമ്പറ്റീഷൻ എന്നീ മത്സരങ്ങൾ നടത്തി. ചിത്രകാരൻ മുനീർ അഗ്രഗാമിയുടെ നേതൃത്വത്തിൽ കാമ്പസിലെ ചിത്രകാരന്മാർ നടത്തിയ 'ഭൂമിക്കൊരു വര' കൂട്ടായ്മ ശ്രദ്ധേയമായി. സമാപന ദിവസം നടത്തിയ സെമിനാറിൽ വിവിധ സെഷനുകളിലായി ഹമീദലി വാഴക്കാട്, ഡോ. ആദിൽ നഫർ, എം.എസ്. റഫീഖ് ബാബു എന്നിവർ ക്ലാസെടുത്തു. സെമിനാർ കോളജ് പ്രിൻസിപ്പൽ ഡോ. എം. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ കെ.പി. ജനീഷ് ബാബു, കെ. സിനി, സ്റ്റുഡൻറ് സെക്രട്ടറിമാരായ പി. മുബഷിർ, പി. കൻഷ, പി. അർഷാദ്, റസൽ റഹ്മാൻ, വിജിഷ എന്നിവർ സംസാരിച്ചു. -----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.