വിപ്ലവ മുദ്രകളുമായി എസ്​.യു.സി.​െഎ പ്രദർശനം

മലപ്പുറം: റഷ്യൻ വിപ്ലവത്തി​െൻറ സുപ്രധാന ഘട്ടമായ നവംബർ ഏഴി​െൻറ ഒാർമകളിൽ എസ്.യു.സി.െഎയുടെ പ്രദർശനം. സോഷ്യലിസ്റ്റ് വിപ്ലവത്തി​െൻറ ചരിത്രവും പാഠങ്ങളും ചിത്രങ്ങൾ, ഫോേട്ടാകൾ, ചരിത്രരേഖകൾ, ഉദ്ധരണികൾ, സ്ഥിതിവിവരങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ബുധനാഴ്ച ആരംഭിച്ച പ്രദർശനം വ്യാഴാഴ്ച വൈകീട്ട് വരെ തുടരും. നവംബർ ഏഴിലെ വിപ്ലവത്തി​െൻറ ശതാബ്ദ ദിനാചരണ ഭാഗമായാണ് പ്രദർശനം. ശതാബ്ദദിനാചരണം മലപ്പുറം ടൗൺഹാളിൽ ബുധനാഴ്ച വിവിധ പരിപാടികളോടെ തുടക്കമായി. പ്രദർശനം, സെമിനാറുകൾ, കവിയരങ്ങ് എന്നിവയാണ് പ്രധാന പരിപാടികൾ. സംഘടന സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീർകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രഭാഷ് അധ്യക്ഷത വഹിച്ചു. വ്യാഴാഴ്ച രാവിലെ 11ന് കവിയരങ്ങ് മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്യും. മൂന്നിന് 'സോഷ്യലിസവും സ്ത്രീവിമോചനവും' സെമിനാർ ഡോ. പി. ഗീതയും അഞ്ചിന് 'ഫാഷിസത്തിനെതിരായ പ്രതിരോധവും സോഷ്യലിസവും' സെമിനാർ എ.പി. അഹമ്മദും ഉദ്ഘാടനം ചെയ്യും. photo: 'പാസ്പോർട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം ന്യൂനപക്ഷ വിരുദ്ധം' മലപ്പുറം: മലപ്പുറം മേഖല പാസ്പോർട്ട് ഓഫിസ് പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ന്യൂനപക്ഷ വിരുദ്ധ സമീപനത്തി​െൻറ തെളിവാണെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. കരിപ്പൂർ വിമാനത്താവളം, അലീഗഢ് സർവകലാശാല മലപ്പുറം സ​െൻറർ എന്നിവയോടൊക്കെയുള്ള കേന്ദ്ര നിലപാട് ഈ സമീപനം ഉറപ്പിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഇ.പി. അഷ്റഫലി, പി.കെ. മുഹമ്മദ് മൗലവി, പി.പി.എ. ബഷീർ, എൻ.എം. കരീം, പൊറ്റാരത്ത് അഷറഫ്, കെ.പി. മുഹമ്മദ് കുട്ടി, മജീദ് കൊടക്കാട്, സി.കെ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.