അമൃത് പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം

പാലക്കാട്: നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല സാങ്കേതിക സമിതിയുടെ അംഗീകാരം. 2017--18 സാമ്പത്തികവർഷത്തിലെ 21.12 കോടി രൂപയുടെ പദ്ധതികൾക്കാണ് സമിതി അംഗീകാരം നൽകിയത്. അഴുക്കുചാൽ നിർമാണത്തിനായി 17.12 കോടി രൂപയുടെയും നഗര ഗതാഗതത്തിനായി നാലുകോടി രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം. ടെൻഡർ നടപടി പൂർത്തിയാവുന്ന മുറക്ക് മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം പാലക്കാട്: -കേരള എൻ.ജി.ഒ യൂനിയൻ ഫോർട്ട് ഏരിയ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഫോർട്ട് ഏരിയ പ്രസിഡൻറ് കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കൊടുമ്പ്, മരുതറോസ്, കണ്ണാടി ഗ്രാമപഞ്ചായത്ത് ഓഫിസുകൾ, പാലക്കാട് ഐ.സി.ഡി.എസ് ഓഫിസ് എന്നിവയെ മാതൃക ഓഫിസുകളായി പ്രഖ്യാപിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ, മരുതറോഡ് പഞ്ചായത്ത് പ്രസിഡൻറ് കെ. രാജലക്ഷ്മി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷൈലജ, എൻ. വിശ്വംഭരൻ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.