സുരക്ഷയുടെ കരുത്ത്​ പരിശോധിച്ച്​ കരിപ്പൂരിൽ മോക്​ഡ്രിൽ

െകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷ വിലയിരുത്തലുകളുടെ ഭാഗമായി മോക്ഡ്രിൽ നടത്തി. അത്യാഹിതമുണ്ടായാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച്‌ അഗ്നിശമനസേന, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ ഏജൻസികളുടെ സഹായേത്താടെ എയർപോർട്ട് അതോറിറ്റിയാണ് വൈകീട്ട് മൂന്നിന് കുമ്മിണിപറമ്പ് ഭാഗത്ത് മോക്ഡ്രിൽ നടത്തിയത്. പടിഞ്ഞാറ് വശത്തെ റൺവേയിൽ 57 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ വിമാനം തകരുന്നതായിട്ടായിരുന്നു അവതരിപ്പിച്ചത്. സി.െഎ.എസ്.എഫിലെയും എയർ ഇന്ത്യയിലെയും ഉദ്യോഗസ്ഥരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ വിമാനത്താവളത്തിലെ അഗ്നിശമനസേനസംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ വേഗത്തിൽ രക്ഷപ്പെടുത്തുകയും സമീപപ്രദേശങ്ങളിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. 4.30ഒാടെ മോക്ഡ്രിൽ പൂർത്തിയായി. തുടർന്ന് ഉന്നതതലയോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി. ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷൻ ജനറൽ (ഡി.ജി.സി.എ) സതേൺ റീജണൽ എയർ സേഫ്റ്റി ഒാഫിസർ വീരരാഘവൻ മോക്ഡ്രിൽ നിരീക്ഷിക്കാൻ കരിപ്പൂരിലെത്തിയിരുന്നു. ഫോേട്ടാ: kdy2,3,4 : കരിപ്പൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ച മോക്ഡ്രിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.