റെയിൽവേ സ്വകാര്യവത്​കരണം; സെപ്​റ്റംബർ 30ന് മനുഷ്യമതിൽ

ഷൊർണൂർ: റെയിൽവേ സ്റ്റേഷനുകളും അനുബന്ധ ഭൂസ്വത്തുക്കളും വികസനം നടത്താനെന്ന പേരിൽ സ്വകാര്യ കുത്തകകൾക്ക് 45 വർഷത്തേക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സെപ്റ്റംബർ 30ന് കോഴിക്കോട്ട് മനുഷ്യമതിൽ തീർക്കും. ദക്ഷിണ റെയിൽേവ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മതിലിൽ വിവിധ തൊഴിലാളി യൂനിയനുകളും യാത്രക്കാരും പൊതുജനങ്ങളും പങ്കാളികളാകും. റെയിൽവേ ലൈനുകൾ ഓപറേറ്റ് ചെയ്യുന്നതിനടക്കം സ്വകാര്യ കുത്തകകളെ ക്ഷണിച്ചിരിക്കുകയാണെന്ന് യൂനിയൻ ജോയൻറ് ജനറൽ സെക്രട്ടറി ആർ.ജി. പിള്ള പറഞ്ഞു. സ്വകാര്യവത്കരിച്ച രാജ്യങ്ങൾ അപാകത മനസ്സിലാക്കി ട്രെയിൻ സർവിസ് ദേശസാത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.