'തെരുവുകച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണം'

അരീക്കോട്: അരീക്കോട് നഗരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന തെരുവുകച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ഏറനാട് മണ്ഡലം വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പഞ്ചായത്തിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി വി.എ. നാസർ, മണ്ഡലം പ്രസിഡൻറ് ചാലിൽ ഇസ്മയിൽ, ജനറൽ സെക്രട്ടറി അൽമോയ റസാഖ്, എം. സൈനുദ്ദീൻ, കെ.ഇ. അബ്ദുല്ല, അബ്ദുല്ല എടവണ്ണ, സി. മൊയ്തീൻ കുട്ടി, എ. അബ്ദുസലാം, കളത്തിങ്ങൽ മുഹമ്മദ് ഷരീഫ്, ഷാജു മാത്യു, പി.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.