ഓലക്കുടിലിൽ കഴിയുന്ന പെട്ടമ്മ പുതിയ കാർഡിൽ അനർഹ

കൊല്ലങ്കോട്: മൂന്ന് സ​െൻറ് സ്ഥലത്ത് ഓലക്കുടിലിൽ കഴിയുന്ന പെട്ടമ്മ (76) സർക്കാറി​െൻറ കണ്ണിൽ ആനുകൂല്യങ്ങൾക്ക് അനർഹയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വിധവയായ വയോധികക്ക് റേഷൻ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നെന്മേനി ചിങ്ങൻചിറയിലാണ് ഇവർ താമസിക്കുന്നത്. മക്കളാരും അടുത്തില്ലാത്ത ഇവർ ഒറ്റക്കാണ് താമസം. കാർഡിൽ മുൻഗണനേതര വിഭാഗത്തിൽപ്പെട്ടതിനെതിരെ കൊല്ലങ്കോട് പഞ്ചായത്തിൽ നൽകിയ പരാതിയും പരിഗണിച്ചില്ലെന്ന് പഞ്ചായത്ത് അംഗം ഷൺമുഖൻ പറയുന്നു. ഹിയറിങ് നടത്തിയതിന് ശേഷം നൽകിയ പട്ടികയിൽ ഇവരെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നതിന് ഉത്തരമില്ല. കലക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അയൽവാസികൾ. പെൻഷൻ വരുമാനം മാത്രമാണ് ഇവർക്ക് ആശ്രയം. ലൈഫ് പദ്ധതി: കൊല്ലങ്കോട് പഞ്ചായത്ത് പട്ടികയിൽ ഇതര പഞ്ചായത്തിലുള്ളവരും ക്രമക്കേടെന്ന് വ്യാപക പരാതി, പ്രതിപക്ഷം സമരത്തിന് കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം. പട്ടികയിൽ അനർഹർ കയറിക്കൂടിയെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സമരം നടത്താൻ തീരുമാനിച്ചു. ഗുണഭോക്തൃ പട്ടികയിൽ കൊടുവായൂർ, പെരുമാട്ടി പഞ്ചായത്തുകളിലുള്ളവരെ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ജില്ല ലൈഫ് മിഷൻ തയാറാക്കിയ സാധ്യത പട്ടികയിൽ മാറ്റം വരുത്തരുതെന്ന സർക്കാർ ഉത്തരവാണ് നിലവിൽ അനർഹരായവർ ഉൾപ്പെടുവാനും അർഹതയുള്ളവർ പുറത്താകാനും കാരണമെന്ന് പഞ്ചായത്ത് അംഗം ഷൺമുഖൻ പറയുന്നു. കൊല്ലങ്കോട് പഞ്ചായത്തിൽ നിന്നുമാത്രം 946 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽനിന്ന് 166 പേരടങ്ങിയ പട്ടികയാണ് തയാറാക്കിയത്. പട്ടികയിൽ സമീപ പഞ്ചായത്തിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. കാട്ടുചള്ള, തെക്കേകവറത്തോട്, തട്ടാൻചള്ള, തത്തമംഗല, കൊടുവായൂർ എന്നിവിടങ്ങളിലുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കോൺക്രീറ്റ്, ഓടുമേഞ്ഞ വീടുള്ളവരും സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ പഞ്ചായത്ത് നടത്തിയ അദാലത്തിൽ 1052 അപ്പീലുകളാണ് ലഭിച്ചത്. പരാതികളിൽ കണ്ടെത്തിയവ ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം പട്ടികയിലാണ് ഉൾപ്പെടുത്തിയത്. പഞ്ചായത്ത് ഹിയറിങ്ങിലൂടെ ലഭിച്ച വിവരങ്ങളെ ഉപയോഗപ്പെടുത്തി അന്തിമ ഗുണഭോക്തൃ പട്ടിക തയാറാക്കണമെന്നും ഇതിലൂടെ അർഹരായവർക്ക് ഭവന പദ്ധതികൾ അനുവദിക്കണമെന്നുമാണ് കോൺഗ്രസ്-, ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യം. പഞ്ചായത്ത് അംഗങ്ങളായ കെ. ഷൺമുഖൻ, സി. മണികണ്ഠൻ, ടി.എൻ. രമേശ്, പ്രകാശൻ, ശ്രീദേവി, ജ്യോതി സുരേഷ്, സുജിത വിജയൻ എന്നിവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ലൈഫ്മിഷൻ പദ്ധതി സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊല്ലങ്കോട് ടൗണിൽ ധർണയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.