ഗാന്ധിജയന്തി സംസ്​ഥാനതല ക്വിസ്​ മത്സരം

പാലക്കാട്: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഗാന്ധിജയന്തി വാരാഘോഷത്തി‍​െൻറ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'മഹാത്മ ഗാന്ധിയും സ്വാതന്ത്ര്യ സമരവും' വിഷയത്തിൽ സംസ്ഥാനതല ക്വിസ് മത്സരം നടത്തും. ഒക്ടോബർ ഏഴിന് രാവിലെ 9.30ന് തിരുവനന്തപുരം വഞ്ചിയൂരുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോർഡി​െൻറ ഹെഡ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10001 രൂപ, 7501 രൂപ, 5001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും േട്രാഫിയും നൽകും. ഫോൺ: 9447271153. അട്ടപ്പാടിയിൽ ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കും പാലക്കാട്: അട്ടപ്പാടിയിലെ പട്ടികവർഗക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൈലറ്റ് അടിസ്ഥാനത്തിൽ ഇ.എം.എസ് മെമോറിയൽ സഹകരണ ആശുപത്രിയുമായി ചേർന്ന് സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി സഹകരണ വകുപ്പിന് കീഴിൽ നടപ്പാക്കും. അട്ടപ്പാടി ആദിവാസി ഊരുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, ആരോഗ്യ പ്രവർത്തകരെയും വളൻറിയർമാരെയും കോളനികളിൽ നിയോഗിച്ച് ആരോഗ്യ-പോഷക ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക, ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കുക, ഗർഭിണികൾക്കും കുട്ടികൾക്കും ഭക്ഷണവും ആവശ്യമായ പോഷകാഹാരവും നൽകുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ല പട്ടികവർഗ വികസന ഓഫിസർ, ജില്ല പട്ടികജാതി ഓഫിസർ, ജോയൻറ് രജിസ്ട്രാർ (ജനറൽ), പാലക്കാട്, -മലപ്പുറം എന്നിവർ സംയുക്തമായാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. പദ്ധതി നടപ്പാക്കുന്നതി​െൻറ മുന്നോടിയായി പാലക്കാട് ജില്ല സഹകരണ ബാങ്കിൽ അവലോകന യോഗം ചേർന്നു. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർമാരായ എം.കെ. ബാബു, ദേവസ്യ, അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ കെ. കൃഷ്ണപ്രകാശ്, ജില്ല പട്ടികജാതി വികസന ഓഫിസർ, പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റൽ ജനറൽ മാനേജർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു. വിശദമായ പദ്ധതി നിർദേശം സഹകരണ സംഘം രജിസ്ട്രാർക്ക് 15 ദിവസത്തിനകം സമർപ്പിക്കാനും തീരുമാനിച്ചു. യുവജന കമീഷൻ ജില്ല അദാലത്ത് ആറിന് പാലക്കാട്: കേരള സംസ്ഥാന യുവജന കമീഷൻ ഒക്ടോബർ ആറിന് രാവിലെ 11 മുതൽ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് സമ്മേളന ഹാളിൽ അദാലത്ത് നടത്തും. 18-40നും മധ്യേ പ്രായമുള്ളവർക്ക് പരാതികളും നിർദേശങ്ങളും നൽകാം. യുവജന കമീഷൻ ചെയർപേഴ്സൻ ചിന്താ ജെറോം അധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടെപടുന്നതിനും പരിഹരിക്കുന്നതിനും എല്ലാ ജില്ലകളിലും കമീഷൻ അദാലത്ത് നടത്തും. ഫോൺ: 0471-2308630.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.