തുറമുഖ മണൽ ശുദ്ധീകരണ പ്ലാൻറ്​ നാളെ പ്രവർത്തനം തുടങ്ങും

കുറ്റിപ്പുറം: സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി വന്നതോടെ കിൻഫ്ര പാർക്കിലെ തുറമുഖ മണൽ ശുദ്ധീകരണ പ്ലാൻറ് തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. പൊന്നാനിയിൽനിന്ന് മണൽ ഖനനം ചെയ്തെടുത്ത് കുറ്റിപ്പുറത്തെ പ്ലാൻറിൽ ശുദ്ധീകരിച്ച് വിൽക്കുന്ന പദ്ധതിക്കെതിരെയാണ് മണൽ മാഫിയ കോടതിയെ സമീപിച്ചത്. ആദ്യം ഗ്രീൻ ൈട്രബ്യൂണലിൽനിന്ന് പദ്ധതിക്കെതിരായ വിധി വാങ്ങിയെങ്കിലും ഈ വിധി ഹൈകോടതി റദ്ദ് ചെയ്തു. ഇതിനെതിരെ സുപ്രീംകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെയാണ് പ്ലാൻറ് അടച്ച് പൂട്ടിയത്. ഇതോടെ മണൽ ഖനനവും നിലച്ചു. എന്നാൽ, ഖനനം ചെയ്യുന്നതിനെതിരെയും പരാതിക്കാർ അനുകൂലവിധി നേടിയതോടെ സർക്കാറി​െൻറ പൊന്നാനി മോഡൽ പദ്ധതി പാളുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയിൽ തീർപ്പ് കൽപ്പിക്കാനും പൊന്നാനി സ്വദേശി സക്കീർ നൽകിയ പരാതി തള്ളിയുമാണ് സുപ്രീംകോടതി വിധി വന്നത്. തുറമുഖത്തുനിന്ന് മണൽ വാരാനും ശുദ്ധീകരിച്ച് വിൽപന നടത്താനും തടസ്സങ്ങളില്ലെന്നും പരാതിക്കാരന് വേണമെങ്കിൽ ഹൈകോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. നിരോധനം വരുന്നതിന് മുമ്പ് ഖനനം ചെയ്ത 20,000 ടണ്ണിന് മുകളിൽ മണൽ പൊന്നാനിയിൽ കെട്ടിക്കിടക്കുകയാണ്. ആദ്യഘട്ടത്തിൽ ഇവ പ്ലാൻറിലെത്തിച്ച് ശുദ്ധീകരിക്കും. മണൽ ലഭ്യത ഒക്ടോബർ മുതൽ എളുപ്പത്തിലാകും കുറ്റിപ്പുറം: ശുദ്ധീകരിച്ച മണലി​െൻറ ലഭ്യത അടുത്തമാസം മുതൽ എളുപ്പത്തിലാകും. തുറമുഖ വകുപ്പ് വെബ്സൈറ്റിലെ തകരാർ പരിഹരിച്ചും തടസ്സങ്ങൾ നീക്കിയും സാധാരണക്കാർക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാവുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് തയാറാക്കിയത്. ചെറുകിട ആവശ്യത്തിന് ഒരു ടൺ മുതൽ 20 ടൺ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ആധാർ മാത്രം സ്വീകരിക്കുന്ന നടപടിയിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മണൽ ലഭിക്കുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. നിലവിൽ മൂന്ന് ടൺ മുതൽ മാത്രമേ ബുക്ക് ചെയ്യാനാകൂ. ആധാർ ഇല്ലെങ്കിൽ എല്ലാ രേഖകളും ശരിയാക്കിയാലും മണൽ ലഭിക്കില്ലെന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ വ്യാപക പരാതിയുയർന്നതിനെ തുടർന്നാണ് പിഴവുകൾ തിരുത്തി പുതിയ വെബ്സൈറ്റ് നിർമിക്കുന്നത്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. പുതിയ സംവിധാനം വരുന്നതോടെ സാധാരണക്കാർക്ക് നേരിട്ടെത്തി ആവശ്യത്തിനുള്ള മണൽ വാങ്ങാനാകുമെന്നും ഓഫിസ് ശുദ്ധീകരണ പ്ലാൻറിന് സമീപം പ്രവർത്തിക്കുമെന്നും ബേപ്പൂർ പോർട്ട് കൺസർവേറ്റർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതി അട്ടിമറിക്കുന്നവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തം കുറ്റിപ്പുറം: തുറമുഖ മണൽ ശുദ്ധീകരണ പദ്ധതി അട്ടിമറിക്കാനുള്ള മാഫിയകളെ സഹായിക്കുന്നവരെ കണ്ടെത്തെണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിക്കെതിരെ ആദ്യഘട്ടത്തിൽതന്നെ കച്ചമുറുക്കിയിറങ്ങിയ സംഘം ലക്ഷങ്ങൾ ചെലവാക്കി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തതി​െൻറ ഉറവിടം പരിശോധിക്കണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്. തുറമുഖത്തുനിന്ന് ഖനനം ചെയ്യുന്ന മണൽ കുറ്റിപ്പുറത്തെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത് തടയിടാൻ ശ്രമിക്കുന്നതിന് പിന്നിൽ മണൽ മാഫിയകളും എംസാൻഡ് ലോബിയുമാണെന്നാണ് പരാതി. ആദ്യം ചെന്നൈ ആസ്ഥാനമായ ഗ്രീൻ ൈട്രബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് ഇവർ ചെയ്തത്. എന്നാൽ, തുറമുഖ വകുപ്പ് ഹൈകോടതിയിൽനിന്ന് സ്റ്റേ നീക്കിയുള്ള വിധി വാങ്ങി. എന്നാൽ, സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി വാങ്ങുകയാണ് സംഘം ചെയ്തത്. എന്നാൽ, സർക്കാറും തുറമുഖ വകുപ്പും സംയുക്തമായി നൽകിയ ഹരജിയിൽ സുപ്രീംകോടതി സ്റ്റേ നീക്കുകയും ഹരജിക്കാരനോട് ഹൈകോടതിയെ സമീപിക്കാനുമാണ് പറഞ്ഞത്. ഇതോടെ ശുദ്ധീകരണ പദ്ധതിയുടെ തടസ്സങ്ങൾ നീങ്ങി. സർക്കാർ പദ്ധതിയെ തകർക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതിയിൽ ഹരജി നൽകിയതി​െൻറ പൊരുൾ തേടുകയാണ് നാട്ടുകാർ. ഈ സംഘത്തിനെതിരെ പൊലീസ് രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.