എൻജിനീയർമാരില്ല; സാങ്കേതികാനുമതി കാത്ത് 29,550 നിർമാണപ്രവൃത്തികൾ

മഞ്ചേരി: തദ്ദേശവകുപ്പിൽ എൻജിനീയർമാരുെട കുറവ് മൂലം സാങ്കേതികാനുമതി നൽകാനാവാതെ 29,550 നിർമാണ പ്രവൃത്തികൾ. വാർഷികപദ്ധതി തയാറാക്കി നിർവഹണസമയം പകുതിയോളമാകുമ്പോഴാണ് ഈ സ്ഥിതി. സാങ്കേതികാനുമതി ആവശ്യമുള്ള 86,782 പദ്ധതികളാണ് ഈ വർഷം ആകെയുള്ളത്. 50,000 രൂപ ചെലവിൽ പൂർത്തിയാക്കുന്ന നടവഴി കോൺക്രീറ്റ് പദ്ധതി വരെ ഇതിലുൾപ്പെടും. തദ്ദേശവകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ 18 ഒഴിവും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാരുെട 51 ഒഴിവുമുണ്ട്. അസിസ്റ്റൻറ് എൻജിനീയർമാരുടെയും ഒാവർസിയർമാരുടെയും ഒഴിവ് ഇതി​െൻറ ഇരട്ടി വരും. മിക്കയിടത്തും അസിസ്റ്റൻറ് എൻജിനീയർമാരുടെ ചുമതല ഒാവർസിയർമാരും എ.എക്സിമാരുടെ ചുമതല എ.ഇമാരുമാണ് നിർവഹിക്കുന്നത്. ഇതിനാൽ നിർമാണ പ്രവൃത്തികളുടെ മെഷർമ​െൻറ് തയാറാക്കുന്നത് മിക്കപ്പോഴും ഒാഫിസിലിരുന്നാണ്. വാർഷികപദ്ധതി നിർവഹണത്തിൽ അഞ്ചരമാസം പിന്നിട്ടപ്പോൾ ചെലവഴിച്ചത് 17.27 ശതമാനമാണ്. 10.39 ശതമാനം ഫണ്ട് ചെലവഴിച്ച് ജില്ല പഞ്ചായത്തുകൾ തന്നെയാണ് ഏറ്റവും പിറകിൽ. 19.32 ശതമാനവുമായി മുന്നിൽ ഗ്രാമപഞ്ചായത്തുകളും. ജില്ലകളിൽ പിന്നിൽ 14.59 ശതമാനവുമായി കോട്ടയം ജില്ലയാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പി​െൻറ പെരുമാറ്റച്ചട്ടമുള്ളതിനാൽ മലപ്പുറത്ത് വാർഷിക പദ്ധതി വിനിയോഗം നിലച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.