'ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ചൂഷണത്തിന് ഇരയാവുന്നില്ലെന്ന് ഉറപ്പു വരുത്തണം'

ഷൊർണൂർ: ഉപഭോക്താക്കൾ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ചൂഷണത്തിന് ഇരയാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആത്മീയ ചൂഷണങ്ങൾക്കെതിരെ ശബ്ദം ഉയരണമെന്നും പി.കെ. ശശി എം.എൽ.എ. ആർ.ടി.ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി പാലക്കാട്, തൃശൂർ ജില്ലകളിലെ ഉപഭോക്താക്കളെ പങ്കെടുപ്പിച്ച് നടത്തിയ റീജനൽ കൺവെൻഷൻ ഷൊർണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. നഗരസഭ ചെയർപേഴ്സൺ വി. വിമല അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ അപ്രേം മുഖ്യാതിഥിയായി. അഡ്വ. എ.ഡി. ബെന്നി, നഗരസഭ വൈസ് ചെയർമാൻ ആർ. സുനു, കൺസ്യൂമർ പൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് പ്രിൻസ് തെക്കൻ, കൊച്ചി കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, എസ്. വാസുദേവൻ, സിസ്റ്റർ സൗമ്യ, ബിജു അനൂപ്, അബ്ദുൽ ജബ്ബാർ, പി.പി. മനോജ്, ജെറിൻ ജോൺ പടയാട്ടിൽ, നോബിൾ ജോർജ് മഞ്ഞളി, സി. സുജാത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.