വാക്​പോര്​

കുമ്മനം രാജശേഖരൻ മലപ്പുറം: പിണറായി വിജയൻ രാജി ആവശ്യപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കാമെന്ന് മന്ത്രി തോമസ് ചാണ്ടി പറയുന്നത്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. അഴിമതി െവച്ചുപൊറുപ്പിക്കില്ലെന്ന പിണറായിയുടെ നിലപാട് തട്ടിപ്പാണ്. പിണറായിയുടെ ഇഷ്ടക്കാർക്ക് ഒരു നീതി, മറ്റുള്ളവർക്ക് വേറൊരു നീതി എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. ഇരട്ട ചങ്കല്ല ഇരട്ട നീതിയാണ് പിണറായി വിജയന്. എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു മലപ്പുറം: എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡൻറ് എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജെ.ആർ.എസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഇ. കുമാരദാസ്, ബി.ജെ.പി ദേശീയ സമിതി അംഗം പി.ടി. ആലി ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാദുഷ തങ്ങൾ, ഗീത മാധവൻ, സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്റർ, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.ഡി.എ മുന്നണി യോഗം മലപ്പുറം: വേങ്ങരയിൽ എൻ.ഡി.എ യോഗം ചേർന്നു. കൺവീനർ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻബാബു, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡൻറ് കെ.കെ. പൊന്നപ്പൻ, എൽ.ജെ.പി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ്, നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡൻറ് വി.വി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.